കേരള ബാങ്ക് വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ 22ന്
അശ്വതി ആര്‍.പിള്ള
എറണാകുളം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ 22ന് (ചൊവ്വ) രാവിലെ 10ന് എറണാകുളം, അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ 'എ' ക്ലാസ് അംഗ സംഘങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ചോദ്യങ്ങളും പ്രമേയങ്ങളും സെപ്തംബര്‍ 16ന് വെകിട്ട് 5 മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ലഭിക്കണം. അതിനുശേഷം ലഭിക്കുന്ന ചോദ്യങ്ങളും പ്രമേയങ്ങളും പരിഗണിക്കുന്നതല്ല.
അംഗങ്ങള്‍ക്ക് പ്രതിനിധി പത്രത്തിന്റെ 2 പകര്‍പ്പ് വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം തപാല്‍മാര്‍ഗം അയച്ചിട്ടുണ്ട്. ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് പിങ്ക് നിറത്തിലുള്ള പകര്‍പ്പ് സെപ്തംബര്‍ 18ന് വെകിട്ട് 5 മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ലഭിക്കുന്നവിധം അയക്കേണ്ടതാണ്. വെള്ള നിറത്തിലുള്ള പകര്‍പ്പ് പൊതുയോഗ ദിവസം പ്രതിനിധി കൊണ്ടുപോകേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment