മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക വ്യാപാര മന്ദിരം ഉദ്ഘാടനം സെപ്തംബര്‍ 12ന്

 

അശ്വതി ആര്‍.പിള്ള
 


ഇടുക്കി: ടീം കോപ്പറേറ്റീവിന്റെ സാങ്കേതിക സഹായത്തോടെ മാങ്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച കാര്‍ഷിക വ്യാപാര മന്ദിരത്തിന്റെയും ബാങ്കിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തിന്റെയും  ഉദ്ഘാടനം സെപ്തംബര്‍ 12ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് ദേവികുളം എം.എല്‍.എ എഫ്. രാജ നിര്‍വഹിക്കും. പാക്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി ശശി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നബാര്‍ഡ്, സഹകരണ വകുപ്പ്, കേരള ബാങ്ക് ഉദ്യോഗസ്ഥര്‍, ജില്ലയിലെ പ്രമുഖ സഹകാരികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. സ്പൈസസ് മാര്‍ക്കറ്റ്, അഗ്രോ സര്‍വീസ് സെന്റര്‍, അഗ്രി ക്ലിനിക്ക് എന്നിവയാണ് കാര്‍ഷിക വ്യാപാര മന്ദിരത്തില്‍ പ്രാരംഭ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

 

നബാര്‍ഡിന്റെ എഐഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചിരിക്കുന്ന പദ്ധതിക്കാവശ്യമായ ഡിപിആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here