സ്വര്‍ണ പണയ വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍; വലഞ്ഞ് കര്‍ഷകര്‍


അശ്വതി ആര്‍.പിള്ള 

തിരുവനന്തപുരം: സ്വര്‍ണം പണയംവെച്ചുള്ള വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ മാനദണ്ഡമാക്കിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നബാര്‍ഡ് വഴിയുള്ള  കാര്‍ഷിക വായ്പകള്‍ക്കും സിബില്‍ സ്‌കോര്‍ ആവശ്യമാണ്. കഴിഞ്ഞ തവണത്തെ നെല്ലിന്റെ വില ലഭിക്കാത്തതിനാല്‍ തന്നെ  പല കര്‍ഷകര്‍ക്കും സിബില്‍ സ്‌കോര്‍ കുറവാണ്. ഇതോടെ 4% പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് പ്രത്യേകമായി ലഭിക്കുന്ന ലോണും കിട്ടില്ല. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച്,സ്വര്‍ണ പണയ വായ്പാ വിഷയത്തില്‍ സിബില്‍ സ്‌കോര്‍ മാനദണ്ഡം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞ തവണ നെല്ലിന് ലഭിക്കേണ്ട തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്താന്‍ വൈകിയതോടെ സിബില്‍ സ്‌കോര്‍ കുറയുകയായിരുന്നു. പല കര്‍ഷകരും സ്വര്‍ണ പണയത്തിന്മേലും മറ്റും വായ്പയെടുത്താണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനാല്‍ തന്നെ ഇത് തുടര്‍ന്നുള്ള നെല്‍കൃഷിയെ സാരമായി ബാധിക്കും. മിക്കയിടത്തും ഭൂമി തരിശിടേണ്ട അവസ്ഥയിലേക്ക് ഇതോടെ കാര്യങ്ങള്‍ നീങ്ങും എന്നാണ് വിലയിരുത്തല്‍.
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here