നബാര്‍ഡ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ്- 2026ന് സെപ്തംബര്‍ 9ന് തുടക്കം

 

 

അശ്വതി ആര്‍.പിള്ള

 

തിരുവനന്തപുരം: നബാര്‍ഡ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ്- 2026ന് സെപ്തംബര്‍ 9ന്  മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍ തുടക്കമാകും. സെപ്തംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെകില്‍ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയില്‍ സാങ്കേതിക  വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, കൃഷിക്കും ഗ്രാമവികസനത്തിനും എങ്ങനെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. 


ഡാറ്റാധിഷ്ഠിത ഇന്റലിജന്‍സ് വഴി ഗ്രാമീണ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി  സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്കുകള്‍, എ ഐ ഇന്നൊവേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഡെവലപ്പര്‍മാര്‍, സാങ്കേതിക പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് ഹാക്കത്തോണ്‍ GFF 2026 സംഘടിപ്പിക്കുന്നത്. 

ഗ്രാമീണ സൂക്ഷ്മ സംരംഭങ്ങള്‍ക്കായി ബദല്‍ ഡാറ്റ സ്രോതസ്സുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് സിഗ്‌നലുകള്‍, മാര്‍ക്കറ്റ് ഇന്റലിജന്‍സ് എന്നിവ ഉപയോഗിച്ച് എ ഐ അധിഷ്ഠിത ക്യാഷ് ഫ്‌ളോ പ്രെഡിക്ഷന്‍ & റിസ്‌ക് ഫ്‌ളാഗിംഗ് ് സിസ്റ്റം എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണിന്റെ ഭാഗമാകാന്‍ നബാര്‍ഡ് ക്ഷണിച്ചിരിക്കുന്നത്. 

ധനകാര്യ സ്ഥാപനങ്ങളുടെയും  വികസന ഏജന്‍സികളുടെയും ഗ്രാമീണ സംരംഭങ്ങളുടെയും സാമ്പത്തികാവസ്ഥ നന്നായി മനസ്സിലാക്കാനും, ക്രെഡിറ്റ് ആക്സസ് മെച്ചപ്പെടുത്താനും, സമയബന്ധിതമായ ഇടപെടലുകള്‍ സുഗമമാക്കാനും പ്രാപ്തമാക്കുന്ന നൂതന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here