സഹകരണ പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക; മസ്റ്ററിങ് പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം

 

 

ശ്യാം സരസ്വതി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പെൻഷൻകാർക്ക് 2026-ലെ വാർഷിക ബയോമെട്രിക് മസ്റ്ററിങ് പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.

പെൻഷൻ ലഭിക്കുന്ന സഹകരണ മേഖലയിൽ നിന്നുള്ളവർ നിർബന്ധമായും നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണം. ഇതിനായി സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി  മസ്റ്ററിങ് പുതുക്കാനുള്ള സൗകര്യം ലഭ്യമാണ്.

സെപ്റ്റംബർ 30നകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ അവസാന തീയതി കാത്തിരിക്കാതെ അർഹരായ എല്ലാ പെൻഷൻകാരും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് പെൻഷൻ ബോർഡ് അഭ്യർഥിച്ചു.

വാർഷിക മസ്റ്ററിങ് പെൻഷൻകാരുടെ ജീവിച്ചിരിപ്പിന്‍റെ സ്ഥിരീകരണത്തിനും പെൻഷൻ വിതരണം തുടർച്ചയായി ഉറപ്പാക്കുന്നതിനുമുള്ള നടപടിയാണ്. അക്ഷയ കേന്ദ്രത്തിലെത്തി ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഇത് നിർവഹിക്കാം.
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here