'ഓട്ടോ പേ' ബാധ്യതയാകുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങൾ

അക്കൗണ്ടിൽ നിന്നും ചെറിയ  തുകകൾ  പ്രതീക്ഷിക്കാത്ത നേരത്ത് ഡെബിറ്റാകാറുണ്ടോ?    ഇതിന് പിന്നിൽ  പലപ്പോഴും നമ്മൾ തന്നെ എപ്പോഴെങ്കിലുമായി  സെറ്റ് ചെയ്ത 'ഓട്ടോപേ' (Autopay) സംവിധാനമാകാം. 
ഗൂഗിൾ പേ (GPay) പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷനോ, കറന്റ് ബില്ലുകളോ, മറ്റ് സേവനങ്ങളോ അടയ്ക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ പലപ്പോഴും  'ഓട്ടോപേ' ഓപ്ഷൻ എനേബിൾ ആകാം.  ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ഇത് നല്ലതാണെങ്കിലും, ഉപയോഗിക്കാത്ത സേവനങ്ങൾക്ക് പോലും ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നത് വലിയ ബാധ്യതയാകാം.  

പണമടയ്ക്കേണ്ട കാര്യം നമ്മൾ മറന്നാലും ഗൂഗിൾ പേ മറക്കാറില്ല. കൃത്യം തീയതിയിൽ പണം അക്കൗണ്ടിൽ നിന്ന് ഡെബിറ്റാകും. ഇതിനുള്ള ഏക പോംവഴി  അനാവശ്യമായി പണം പോകുന്നത് തടയാൻ ഗൂഗിൾ പേയിലെ ഓട്ടോപേ ലിസ്റ്റ് പരിശോധിച്ച് അവ ക്യാൻസൽ ചെയ്യുകയാണ്. 

 

ഗൂഗിൾ പേ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ (Profile Picture) ടാപ്പ് ചെയ്യുക. താഴേക്ക് നോക്കിയാൽ "Autopay" എന്നൊരു ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.
നിങ്ങളുടെ നിലവിലുള്ള (Active) എല്ലാ ഓട്ടോപേ സബ്സ്ക്രിപ്ഷനുകളുടെയും ലിസ്റ്റ് ഇവിടെ കാണാം. 
ഇതിൽ ഏതാണോ നിങ്ങൾക്ക് നിർത്തലാക്കേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന "Cancel Autopay" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന്  കൺഫോം ചെയ്യുക. തുടർന്ന് നിങ്ങളുടെ UPI പിൻ നൽകി അത് അംഗീകരിക്കുക.

ഇത്രയും ചെയ്താൽ ഓട്ടോപേ ക്യാൻസൽ ആയതായി കാണിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. ഇതോടെ അടുത്ത മാസം മുതൽ ആ സേവനത്തിനായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി പണം ഈടാക്കുന്നത് നിലയ്ക്കുകയും ചെയ്യും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here