പത്ത് വര്‍ഷത്തില്‍ കൂടുതലായി ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാണോ? പണം പിന്‍വലിക്കാന്‍ സഹായവുമായി ആര്‍ബിഐ

ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് നമ്മളില്‍ പലരും. ഈ അക്കൗണ്ടുകളില്‍ പലതും പല ആവശ്യങ്ങള്‍ക്കായി തുടങ്ങി പിന്നീട് മറന്നു പോയതാകും. എന്നാല്‍ അതിലുള്ള പണമോ? അഥവാ നമ്മള്‍ മറന്നാലും ആര്‍ ബി ഐ മറക്കില്ല. 10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തന  രഹിതമായ അക്കൗണ്ടില്‍ ഉള്ള പണം ഉപഭോക്താക്കള്‍ക്ക് വീണ്ടെടുക്കുന്നതിന് ആര്‍ ബി ഐ നിര്‍ദേശം നല്‍കി. 

10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തനരഹിതമായ ഇത്തരം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇപ്പോള്‍ പണം പിന്‍വലിക്കാം. ആ ഫണ്ട് ആര്‍ ബി ഐയുടെ നിക്ഷേപക ബോധവല്‍ക്കരണ ഫണ്ടിലാണ് നിലവില്‍ കിടക്കുന്നത്. എന്നാല്‍ ആ പണം ഇപ്പോള്‍ ക്ലെയിം ചെയ്യാനാകും. ആദ്യം ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കുക: https://udgam.rbi.org.in അതിനായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക. ശേഷം കെ വൈ സി സമര്‍പ്പിക്കുക. കെ വൈ സി അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ പണം, പലിശ ഉണ്ടെങ്കില്‍ അതും സഹിതം കൈപ്പറ്റാനാകും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here