ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാൻ ഇനി നെട്ടോട്ടമോടേണ്ട: പുതിയ അപ്ഡേറ്റ് എത്തി

ഡൽഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി നെട്ടോട്ടമോടേണ്ട. ആധാര്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ, നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുകയോ വേണ്ട. 
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിച്ചു. ഈ സവിശേഷത ആധാര്‍ ആപ്പില്‍ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കൂടുതൽ എളുപ്പമാകും.  


മുമ്പ്  ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്‍‌റോള്‍മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇനി മൊബൈല്‍ ഫോണ്‍ വഴി നിമിഷ നേരം കൊണ്ട് ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് പുതിയ സവിശേഷത.

മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 


 
പുതിയ ആധാര്‍ ആപ്പ് തുറന്നാല്‍ 'മൊബൈൽ നമ്പർ അപ്ഡേറ്റ് ' എന്നൊരു ഓപ്ഷന്‍ കാണാനാകും. പേര്, വിലാസം, ഇമെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉടന്‍ വരും. ഒടിപി അടിസ്ഥാനത്തിലുള്ള സേവനമായതിനാല്‍ ആധാര്‍ കാര്‍ഡുമായി ഒരു മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെങ്കില്‍ ആക്റ്റീവ് സിം കാര്‍ഡ് ആവശ്യമാണ്. 


എന്നാല്‍ ജനനതീയതി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നിലവിൽ ആപ്പിൽ  ലഭ്യമല്ല. ആധാര്‍ കാര്‍ഡിലെ ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്‌കാന്‍ എന്നീ  ബയോമെട്രിക് വിവരങ്ങളും  അപ്‌ഡേറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവില്ല. ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ എന്‍‌റോള്‍മെന്‍റ് സെൻ്റർ സന്ദര്‍ശിച്ചേ മതിയാകൂ.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here