കോളയാട് സർവ്വീസ് സഹകരണ ബാങ്ക് ഇ വി ചാർജിങ്ങ് സ്റ്റേഷൻ, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ഡിസംബർ 23ന്
കണ്ണൂര്‍: കോളയാട് സർവ്വീസ് സഹകരണ ബാങ്ക് വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇ വി ചാർജിങ്ങ് സ്റ്റേഷൻ്റെയും ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൻ്റെയും ഉദ്ഘാടനം ഡിസംബർ 23ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് രാജ്യസഭ എം.പി വി. ശിവദാസൻ നിർവഹിക്കും.
പുന്നപ്പാലം ഇ വി ചാർജിങ്ങ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജൻ ഔഷധി ആദ്യവില്പന ഡെപ്യൂട്ടി രജിസ്ട്രാർ സൈബുന്നിസ എം ടിയും ഇ വി ചാർജിങ്ങ് സ്വിച്ച് ഓണും ആദ്യ ചാർജിങ്ങും കണ്ണൂർ റീജിയണൽ ആർടിഒ ഇ. എസ് ഉണ്ണികൃഷ്ണനും യു പി ഐ/ക്യു ആർ കോഡ് ഫെസിലിറ്റി ഉദ്ഘാടനം കൂത്തുപറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ അജീഷ് കെ. കിഴക്കയിലും നിർവഹിക്കും.
ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി.യു ഉലഹന്നാൻ അധ്യക്ഷത വഹിക്കും. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക് 7 എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി, പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി ജിതിൻ കൃഷ്ണൻ, സിലിക്കൺ ഐ ടി സൊല്യൂഷൻ എം.ഡി മനോജ് കുമാർ എന്നിവരെ ആദരിക്കും.
കോളയാട് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.വി സുമേഷ്, ഡയറക്ടർ കെ. പ്രകാശൻ, മുഹമ്മദ് റഷീദ് കെ, ബാദുഷ എം, രതീഷ് മാടപ്പൊയിൽ, നിതീഷ് ജി.എൻ, പി.രവി, എ.ഷാജു, സാജൻ ചെറിയാൻ, പ്രേമരാജൻ എ.കെ, രാജു എൻ, മനോജ് കെ.ജെ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment