നിങ്ങൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലേ? അവസാന തീയ്യതി ഡിസംബർ 31

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി  ദിവസങ്ങൾ  മാത്രം ബാക്കി.  ഡിസംബർ 31 ആണ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും. 

പുതിയ പാൻ കാർഡ് അപേക്ഷകർ ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക. തുടർന്ന്  പ്രൊഫൈൽ സെക്ഷനിൽ പോയി 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്ത ശേഷം'കണ്ടിന്യൂ ടു പേ ത്രൂ ഇ പേ ടാക്സ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അസസ്മെന്‍റ് ഇയറും ടൈപ്പ് ഓഫ് പേയ്മെന്‍റിൽ 'അദർ റസീപ്റ്റ്സ്' എന്ന ഓപ്ഷനും നൽകുക. ഉതിന് ശേഷം  പേയ്മെന്‍റ് രീതി തിരഞ്ഞെടുത്ത് ബാങ്ക് വെബ്സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്ത് പണം അടക്കുക. പണമടച്ചതിനു ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here