ടീം കോപ്പറേറ്റീവിന്റെ സഹകരണ പഠന യാത്ര സമാപിച്ചു

തൃശൂര്‍: ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തിയ സഹകരണ പഠനയാത്ര സമാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മികച്ച  സഹകരണ സ്ഥാപനങ്ങൾ സംഘത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പുന്നപ്പാല  സർവ്വീസ് സഹകരണ ബാങ്ക്, കാരശ്ശേരി വനിതാ സഹകരണ സംഘം, ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക്,  ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കേരള ദിനേശ്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ്  കോപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവിടങ്ങളാണ്  സംഘം സന്ദർശിച്ചത്.

സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്.ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധ ബാങ്കുകളിൽ നിന്നും ലഭിച്ചത്. സഹകരണ ചർച്ചകൾ, സംവാദങ്ങൾ, ക്ലാസുകൾ എന്നിവയും യാത്രയുടെ ഭാഗമായി നടന്നു.   ബാങ്കുകൾക്ക് പരസ്പരം മനസ്സിലാക്കാനും, മാതൃക ഉൾക്കൊള്ളാനും, പഠിക്കാനുമുള്ള അവസരമാണ് സഹകരണ പഠന യാത്ര മുന്നോട്ട് വെക്കുന്നതെന്ന് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.
 കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്നും തെക്ക് ഭാഗത്തേക്കാണ് അടുത്ത കോപ്പറേറ്റിവ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമകൃഷ്ണ സർവ്വീസ് സഹകരണ ബാങ്ക്, തൈക്കാട് സർവ്വീസ് സഹകരണ ബാങ്ക്, പന്നിവിഴ സർവ്വീസ്  സഹകരണ ബാങ്ക്, പാറക്കടവ് സർവ്വീസ് സഹകരണ ബാങ്ക്, വേങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ പ്രസിഡണ്ട്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പഠനയാത്രാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 


സഹകരണ മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ടീം കോപ്പറേറ്റീവിന്റെ സഹകരണ രത്നം 2026 റിയാലിറ്റി ഷോ ഫെബ്രുവരി മാസത്തിൽ കോഴിക്കോട് ജില്ലയിൽ വെച്ചും നടക്കും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here