കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം 31ന്

                     

  സഹകരണ മേഖലയില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പദ്ധതി
 

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ആരംഭിക്കുന്ന  സോളാര്‍ ഇ വി  ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം മാര്‍ച്ച് 31ന് വൈകിട്ട് 4 മണിക്ക് നടക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐ എ എസ് ഉദ്ഘാടനം നിര്‍വഹിക്കും. തൃശൂര്‍ ആസ്ഥാനമായുള്ള ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ആരംഭിക്കുന്ന പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍ സഹകരണ രംഗത്തെ ആദ്യത്തേതും സംസ്ഥാനത്തെ സഹകരണ ആശുപത്രികളില്‍ ആദ്യത്തേതുമായ സംരംഭമാണ്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ കുമ്പള, മുള്ളേരിയ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാൻ്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   

ചടങ്ങില്‍ ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷനാകും. സെക്രട്ടറി കെ. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) വി. ചന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ എ.എം. മേരി, അനര്‍ട്ട് കാസര്‍ഗോഡ് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.സി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജെറാള്‍ഡ് ജെ, കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട് കെ. എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ സഹകരണസംഘം വൈസ് പ്രസിഡണ്ട് എം.സുമതി, ഡയറക്ടര്‍ ടി.എം.എ. കരീം, ടീം കോപ്പറേറ്റീവ് ഡയറക്ടര്‍ മധു ചെമ്പേരി, എ. രവീന്ദ്ര, ഗോകുല്‍ സതീഷ്, അഡ്വ.ടി.വി. ഗംഗാധരന്‍, എ. ചന്ദ്രശേഖരന്‍, എം. അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here