ഫോണ്‍പേ വാലറ്റ് ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ പണി; ഇന്‍ആക്ടീവ് വാലറ്റുകള്‍ക്ക് പിഴ
ഉപഭോക്താക്കള്‍ക്കായി പുതിയ നിബന്ധനകളുമായി ഫോണ്‍പേ. ദീര്‍ഘകാലമായി വാലറ്റ് ഉപയോഗിക്കാതിരിക്കുകയും എന്നാല്‍ വാലറ്റില്‍ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്നവരില്‍ നിന്ന് മെയിന്റനന്‍സ് ഫീ ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. നിശ്ചിത കാലാവധിക്കുള്ളില്‍ വാലറ്റ് സജീവമാക്കിയില്ലെങ്കില്‍ അക്കൗണ്ടിലുള്ള പണം നഷ്ടമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം.
12 മാസമോ അതിലധികമോ കാലയളവില്‍ യാതൊരുവിധ ഇടപാടുകളും നടത്താത്ത വാലറ്റുകളെയാണ് 'ഇന്‍ആക്ടീവ്'പട്ടികയില്‍ ഫോണ്‍പേ ഉള്‍പ്പെടുത്തുക. ഇങ്ങനെയുള്ള
വാലറ്റുകളില്‍ പണമുണ്ടെങ്കില്‍ പ്രതിമാസ/ത്രൈമാസ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
വാലറ്റിലെ തുക പൂജ്യമാകുന്നത് വരെയോ വാലറ്റ് വീണ്ടും സജീവമാകുന്നത് വരെ ഇത്തരത്തില്‍ തുക ഈടാക്കിക്കൊണ്ടിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment