കേരളത്തിന്റെ വികസനത്തിന് പൂർണ്ണ പിന്തുണയുമായി നബാർഡ്
തിരുവനന്തപുരം : നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല മുഖ്യമന്ത്രി വി.ഡി. സതീശനുമായി നിയമസഭയിൽ അദ്ദേഹത്തിൻ്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യത്തെ മുൻനിർത്തി അതിന്റെ വികസനത്തിനും കാർഷിക ഉന്നമനത്തിനും ശക്തമായ പിന്തുണ അറിയിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. നബാർഡ് സംസ്ഥാനത്ത് നടപ്പിലാക്കിയതും വരും കാലത്ത് നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ, സംസ്ഥാന ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികളായ അടിസ്ഥാന സൗകര്യ വികസനം, കാർഷിക പുരോഗതി, തീരദേശ സംഭരണം, കണക്റ്റിവിറ്റി എന്നീ പദ്ധതികൾക്കും നബാർഡിന്റെ എല്ലാ പിന്തുണയും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ജലജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികൾ, കിഫ്ബി ഫുഡ് പാർക്കുകൾ എന്നിവയ്ക്കുള്ള നബാർഡിന്റെ ധനസഹായവും പങ്കാളിത്തവും എന്നിവ ചർച്ചാവിഷയമായി. നബാർഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സർക്കാർ പദ്ധതികളും അതിന്റെ പുരോഗതിയും കേരളത്തിന്റെ വികസനരംഗത്ത് നബാർഡിന്റെ സാമ്പത്തിക ഇടപെടലുകൾ എന്നിവ സി.ജി.എം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം തന്നെ സർക്കാരിന്റെ വികസന പദ്ധതിയോട്
ചേർന്ന് നിന്ന് കാർഷിക മേഖലയിലെ ആധുനികവത്ക്കരണം, കാർഷിക സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണ, പുതിയതായ സാങ്കേതികവിദ്യകളുടെ പ്രചാരണം എന്നിവയിലും നബാർഡ് ഗവൺമെന്റിന് ഒപ്പമുണ്ടാകുമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment