ജില്ലാ സഹകരണബാങ്ക് തിരിച്ചുവരുമോ? അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിറഞ്ഞ് ടീം കോപ്പറേറ്റീവിന്റെ ചര്‍ച്ച
കണ്ണൂര്‍: ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ജില്ലാ സഹകരണബാങ്ക് തിരിച്ചുവരുമോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജറും കേരള ബാങ്ക് മാനേജ്മെന്റ് ബോര്‍ഡ് മെമ്പറുമായ ബൈജു എന്‍. കുറുപ്പ് മോഡറേറ്ററായി. സഹകരണ ജനാധിപത്യവേദി മുന്‍ ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കെ.എസ്.എഫ്.ഇ മുന്‍ ചെയര്‍മാനും കേരള ബാങ്ക് മാനേജ്മെന്റ് ബോര്‍ഡ് മുന്‍ മെമ്പറുമായ അഡ്വ. മണി വിതയത്തില്‍, പ്രമുഖ സഹകരണ വിദഗ്ധനും എ.സി.എസ്.ടി.ഐ മുന്‍ ഡയറക്ടറുമായ ബി.പി.പിള്ള, എറണാകുളം ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡണ്ട് അഡ്വ.എം.എം. മോനായി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ചീഫ് മാനേജര്‍ എം.എം.ഫിലിപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഹകാരികള്‍ തങ്ങളുടെ നിര്‍ദേശങ്ങളും ആശങ്കകളും പങ്കുവെച്ചു.
കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള സഹകാരികളും സഹകരണബാങ്ക് ജീവനക്കാരും ഭരണസമിതിയംഗങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായി. ടീം കോപ്പറേറ്റീവ് പ്രൊജക്ട്് ഡയറക്ടര്‍ മധു ചെമ്പേരി, സജീഷ് കുട്ടനെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ നിന്നും ക്രോഡീകരിച്ച ക്രിയാത്മകമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment