ശമ്പള പരിഷ്കരണ കുടിശ്ശിക; ധർണയുമായി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്ത ബാങ്ക് മാനേജ്മെന്റ് നടപടിയിൽ പ്രതിഷേപ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി )  ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൻ ധർണ സംഘടിപ്പിച്ചു. 
കേരള ബാങ്ക് ആലപ്പുഴ റീജിണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ അമ്പലപ്പുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് വി.ആർ. റെജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മ മോഹനൻ, ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, എം.എം. ലിജിമോൾ എന്നിവർ സംസാരിച്ചു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here