മാത്തിൽ സർവീസ് സഹകരണ ബാങ്ക് 75-ാം വാർഷികവും, റൂറൽഹാട്ട് പദ്ധതി ഉദ്ഘാടനവും ജൂലൈ 20ന്

 

തൃത എം.യു
 

കണ്ണൂർ: മാത്തിൽ  സർവീസ് സഹകരണ ബാങ്ക് നബാർഡിന്റെ സഹായത്തോടെ  ആരംഭിച്ച റൂറൽഹാട്ട് ( ഗ്രാമീണ ആഴ്ച ചന്ത) പദ്ധതിയുടെ ഉദ്ഘാടനവും  ബാങ്കിന്റെ 75-ാം വാർഷികവും ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30 ന്  മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക്ക് നിർവഹിക്കും. 

പുതിയതായി ആരംഭിക്കുന്ന ഗ്രാമീണ ആഴ്ച ചന്ത (റൂറൽ ഹാട്ട്) പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ   വിറ്റഴിക്കാൻ സഹായകമാകും.

 1976 മുതൽ  പ്രവർത്തനമാരംഭിച്ച  മാത്തിൽ സർവീസ്  സഹകരണ ബാങ്ക് 22 വർഷമായി തുടർച്ചയായി ലാഭത്തിലാണ്. അഞ്ചു ബ്രാഞ്ചുകൾ ഉള്ള ബാങ്കിൽ  വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി  രാസവള ഡിപ്പോ, നീതി മെഡിക്കൽസ് സ്റ്റോർ, നീതി റൂഫിംഗ് ഷീറ്റ്, പൈപ്പ്സ്, പഴം-പച്ചക്കറി വിപണന  കേന്ദ്രം(അഗ്രി മാർട്ട്), കാർഷിക യന്ത്രോപകരണ  
( അഗ്രീടെക് ) വിതരണ കേന്ദ്രം, ഇ. വി ചാർജിങ് സ്റ്റേഷൻ  എന്നിവയും ആരംഭിച്ചിട്ടുണ്ട്. 

 ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ  പി.ശശിധരൻ  അധ്യക്ഷത വഹിക്കും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ജോയ്  താക്കോൽദാനവും, മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ   സംരംഭകത്വ ഉദ്ഘാടനവും  കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി. അനസൂയ ആദ്യ വിൽപ്പനയും നിർവഹിക്കും. നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമാല ഫാർമേഴ്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്യും.  ബാങ്ക് പ്രസിഡണ്ട് സി.രവീന്ദ്രൻ, സെക്രട്ടറി കെ.വി ഷൈലജ, വൈസ് പ്രസിഡണ്ട് എം.പ്രകാശൻ, വിവിധ ബാങ്ക് പ്രസിഡണ്ടുമാർ, സഹകാരികൾ എന്നിവർ പങ്കെടുക്കും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here