വ്യാപാരികളുടെ യുപിഐ ഇടപാടുകള്‍ക്ക് കേന്ദ്രം ചാര്‍ജ് ഈടാക്കിയേക്കും
- തൃത എം.യു
ന്യൂഡല്‍ഹി: വന്‍കിട വ്യാപാരികളുടെ യുപിഐ പെയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 2020ല്‍ ഒഴിവാക്കിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) പുനസ്ഥാപിക്കുകയായിരിക്കും ഇതുമായി ബന്ധപ്പെട്ട് ചെയ്യുക.
വാര്‍ഷിക വിറ്റുവരവ് 1 കോടി മുതല്‍ 1.5 കോടി രൂപയില്‍ അധികമുള്ള വന്‍കിട വ്യാപാരികള്‍ക്കാണ് എംഡിആര്‍ നിയമം ബാധകം. മാത്രമല്ല 20000 രൂപയില്‍ അധികമുള്ള ഇടപാടുകള്‍ക്കാണ് അധിക ചാര്‍ജ് ഈടാക്കുക. ഇക്കണോമിക്‌സ് ടൈംസ് ആണ്
ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എംഡിആര്‍ ഒഴിവാക്കിയതിനു ശേഷം യുപിഐ ഇടപാടില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ബാങ്കുകള്‍ക്കും പേയ്മെന്റ് കമ്പനികള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ടെങ്കിലും അത് പ്രതീക്ഷിച്ചതിലും കുറവാണ്. ഈ സാഹചര്യത്തിലാണ് എംഡിആര്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും എംഡിആര്‍ തിരികെ കൊണ്ടുവന്നത് മുന്‍പ് ശിപാര്‍ശ ചെയ്തിരുന്നു.
പുതിയ നിര്‍ദ്ദേശം ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ബാധിക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍തലത്തില്‍ ഉന്നതല ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment