കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മീറ്റും ജെഎല്‍ജി പരിശീലന ക്ലാസും നടന്നു


അശ്വതി ആര്‍. പിള്ള 

 

കണ്ണൂര്‍: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംരംഭക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മീറ്റ് 2016 സംഘടിപ്പിച്ചു. തൃപ്പങ്ങോട്ടൂര്‍ സിഡിഎസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

 

ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചന  മത്സരത്തിന്റെ നറുക്കെടുപ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂര്‍ മൂലശ്ശേരി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് മനോഹരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കുടുംബശ്രീയും സഹകരണ ബാങ്കും എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് സ്പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ കെ. സതീഷ് കുമാറും ജെ എല്‍ ജി പദ്ധതികളും സംരംഭങ്ങളും എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരിയും ക്ലാസെടുത്തു. ബാങ്ക് സെക്രട്ടറി എ.കെ സുരേഷ്, അസി.സെക്രട്ടറി പി.കെ വിനോദ് കുമാര്‍, തൃപ്പങ്ങോട്ടൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.പി വാസന്തി, കെ.ലതിക, മുന്‍ സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ കെ.പ്രീത, നിഷ കീഴ്പ്പാട്ട്, വി.കെ ലക്ഷ്മി, ജില്‍ഷ, ശ്രീലത എന്നിവര്‍ സംസാരിച്ചു. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here