സഹകരണ ബാങ്കുകള്‍ ചാക്രിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി എം. ലിജു
അശ്വതി ആര്‍.പിള്ള
കൊച്ചി: സംസ്ഥാനത്തിന്റെ ചാക്രിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍ എന്ന് സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മര്‍ച്ചന്റ് ക്യൂ ആര്‍ കോഡ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എം പി എസ് (IMPS), നെഫ്റ്റ് (NEFT), ആര്‍ ടി ജി എസ് (RTGS) മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍, ഒന്നിലേറെ അക്കൗണ്ടുകളിലേക്ക് പണമയക്കാവുന്ന ബള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, വിവിധ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യങ്ങള്‍, പുതിയ സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കല്‍ എന്നിവ ഇതിലൂടെ സാധ്യമാകും. സ്ഥാപനങ്ങള്‍ക്ക് മേക്കര്‍, ചെക്കര്‍, ഓതറൈസര്‍ സംവിധാനങ്ങളിലൂടെ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താന്‍ പാസ്വേഡും ഒ ടി പിയും ഉള്‍പ്പെടെയുള്ള ത്രിതല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ
എന്നീ അഞ്ച് ഭാഷകളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ലഭ്യമാകും. വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാഷ്ലെസ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനാണ് പുതിയ ക്യുആര്‍ കോഡ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment