ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തി ദിവസം, തീരുമാനം പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ
ശ്യാം സരസ്വതി
ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികളും തുടർന്നുള്ള മൂന്ന് ദിവസത്തെ പണിമുടക്കും കാരണം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഇതുപ്രകാരം സെപ്റ്റംബർ 27ന് രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കും.
ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പൂർണമായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. സമരം പരിഗണിച്ച് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നടപടി സ്വീകരിച്ചതായി ബാങ്കുകൾ അറിയിച്ചു. ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉൾപ്പെടെയുള്ളവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ബ്രാഞ്ചുകളിലെ സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഡിജിറ്റൽ, എടിഎം ഇടപാടുകൾ നടത്താമെന്ന് ബാങ്കുകൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment