മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസ്; പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

 

ശ്യാം സരസ്വതി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിലുണ്ട്. നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിനു ശേഷം വിധി വന്നത്. എട്ടു പ്രതികളിൽ ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 

ഏറെ ആസൂത്രണം ചെയ്ത് പ്രതികൾ കവർച്ച നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന കുറ്റം ഉൾപ്പെടെ തെളിയിക്കാനായില്ല. 200 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. അവധിദിവസം നോക്കി സഹകരണ ബാങ്കിന്‍റെ പിൻഭാഗം തുരന്നാണ് പ്രതികൾ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളുമൊക്കെയാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പരിസരം ആകെ മുളക് പൊടി വിതറിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ വരെ പോയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാർ ഉൾപ്പെട്ട പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here