വാഹന രജിസ്ട്രേഷനിൽ ഇനി ആധാർ പൊരുത്തക്കേടിനെ പേടിക്കേണ്ട, 48 മണിക്കൂറിനുള്ളിൽ പരിഹാരം, ഇ-കെ.വൈ.സി സഹായത്തിനുണ്ട്
ശ്യാം സരസ്വതി
തിരുവനന്തപുരം: വാഹന രേഖകളും ആധാർ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് കാരണം ആധാർ ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഇ-കെ.വൈ.സി. സംവിധാനം. വാഹന ഉടമകൾക്ക് ഒറ്റത്തവണ ഇ-കെ.വൈ.സി. പൂർത്തിയാക്കി വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
വാഹനവുമായി ബന്ധപ്പെട്ട രേഖകളും ആധാർ വിവരങ്ങളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ആധാർ ബന്ധിപ്പിക്കുന്നതിന് അനുമതി നൽകും. ലഭിക്കുന്ന അപേക്ഷകൾ 48 മണിക്കൂറിനകം തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. മേൽവിലാസത്തിൽ കാര്യമായ മാറ്റമുള്ളവർക്കും ഓൺലൈൻ ഹിയറിങ്ങിന് അവസരം ലഭിക്കും. വാഹന ഉടമയുടെ പേര് സംബന്ധിച്ച ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയായാൽ തുടർന്നുള്ള സേവനങ്ങൾക്കായി ഓഫീസിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാകും.
ഇതോടെ ഇടനിലക്കാരുടെ ഇടപെടലും ഒഴിവാക്കാനാകും. ഭാവിയിൽ അപേക്ഷകൾ സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ച് തീരുമാനമെടുക്കുന്ന ഓട്ടോ അപ്രൂവൽ സംവിധാനത്തിലേക്ക് മാറ്റാനും ലക്ഷ്യമിടുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഓരോ ഫയലും പ്രത്യേകം പരിശോധിക്കേണ്ട സാഹചര്യം കുറയുകയും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment