കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ എഐഎഫ് പദ്ധതി കാലാവധി നീട്ടി
- അശ്വതി ആര്‍.പിള്ള
തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്) പദ്ധതി കാലാവധി നീട്ടി. പദ്ധതി 30.09.2026-ന് അവസാനിക്കേണ്ടതായിരുന്നു. ഈ കാലാവധിയാണിപ്പോള്‍ നീട്ടിയത്. 2027 മാര്‍ച്ച് 31 വരെയോ 16-ാം ധനകാര്യ കമ്മീഷന്‍ അംഗീകാരം ലഭിക്കുന്നത് വരെയോ ഏതാണാദ്യം, ആ തീയതി കണക്കാക്കിയാണ് കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ പുതുതായി എഐഎഫ് പദ്ധതിക്ക് അപേക്ഷിക്കാനാകില്ല. നേരത്തെ അംഗീകരിച്ച പദ്ധതികളുടെ തുക ലഭിക്കുക മാത്രമാണ് ചെയ്യുക.
നിബന്ധനകള്‍ക്ക് വിധേയമായാണ് കാലാവധി നീട്ടിയിട്ടുള്ളത്
1. 15-ാം ഫിനാന്‍സ് സൈക്കിളിലെ ഫണ്ട് ഉപയോഗിച്ച് പുതിയ വര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടില്ല, എന്നാല്‍ നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പേയ്മെന്റുകള്‍ കൊടുക്കാം.
2. നിലവിലുള്ള അതേ നിയമങ്ങള്‍, സാധ്യത, ചെലവ് മാനദണ്ഡങ്ങള്‍ തന്നെ തുടരും.
3. 2026-27-ലെ ബഡ്ജറ്റില്‍ എ ഐ എഫിന് അനുവദിച്ച തുകയ്ക്കുള്ളില്‍ മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.
4. ഈ നീട്ടിയ കാലയളവില്‍ ചെലവഴിക്കുന്ന തുക, 16-ാം ഫിനാന്‍സ് സൈക്കിള്‍ പീരിയഡിലെ തുടര്‍ പദ്ധതിയുടെ അനുവദിച്ച തുകയില്‍ ഉള്‍പ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment