ഓൺലൈൻ തട്ടിപ്പ് പരാതി; സഹകരണ സംഘം പ്രസിഡണ്ട് അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ   ലേബർ ബാങ്ക് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. ബാങ്ക് അക്കൗണ്ടിൽ നടന്ന അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റ്.   ബാങ്ക് അക്കൗണ്ടിൽ നടന്ന ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തമിഴ്നാട് സ്വദേശിയുടെ പരാതിയിലാണ് തമിഴ്നാട് പൊലീസ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്.


പരാതിയിൽ തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് സംഘം കണ്ണൂരിലെത്തുകയായിരുന്നു. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ചെലവുകൾക്കായാണ് ഈ തുക ബാങ്ക് അക്കൗണ്ടിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതിൽ കണ്ണൂർ ടൗണ്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here