കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു


സഹകരണ മേഖലയില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പദ്ധതി

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  സോളാര്‍ ഇ വി  ചാര്‍ജിംഗ് സ്റ്റേഷന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐ എ എസ് ഉദ്ഘാടനം ചെയ്തു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ആരംഭിച്ച പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍ സഹകരണ രംഗത്തെ ആദ്യത്തേതും സംസ്ഥാനത്തെ സഹകരണ ആശുപത്രികളില്‍ ആദ്യത്തേതുമായ സംരംഭമാണ്. കുമ്പള കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി, മുള്ളേരിയ കോപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന രണ്ട് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   

ചടങ്ങില്‍ ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) വി. ചന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ എ.എം. മേരി, അനര്‍ട്ട് കാസര്‍ഗോഡ് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.സി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജെറാള്‍ഡ് ജെ, ജില്ലാ സഹകരണസംഘം വൈസ് പ്രസിഡണ്ട് എം.സുമതി, ഡയറക്ടര്‍ ടി.എം.എ. കരീം, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, ചെങ്കള ഇ.കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി സെക്രട്ടറി താരാനാഥ പി, മാനേജര്‍ എം. അനൂപ് കുമാര്‍, ടെക് 7 എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശ്രീകാന്ത് കണ്ണേരി, എ. രവീന്ദ്ര, ഗോകുല്‍ സതീഷ്, അഡ്വ.ടി.വി. ഗംഗാധരന്‍, കെ.വി. വിശ്വനാഥന്‍, പി.ബി. തൗഫീസ്, എ.ആര്‍. ധന്യവാദ്, അബൂബക്കര്‍ ടി.എ, ഇബ്രാഹിം എം.കെ. ചെങ്കള, അബ്ദുല്ല കുഞ്ഞി പി.എം, മനോജ് കെ.ആര്‍, ജിതിന്‍ കൃഷ്ണന്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

സഹകരണ മേഖലയിലെ വൈവിധ്യവത്ക്കരണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടീം കോപ്പറേറ്റീവ് കേരളത്തിലുടനീളം സഹകരണ സ്ഥാപനങ്ങളില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചത്. അനര്‍ട്ടിന്റെ സബ്സിഡിയോടെ 2022 മുതല്‍ ആരംഭിച്ച ഈ പദ്ധതിക്ക് പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കിലായിരുന്നു തുടക്കമിട്ടത്. ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോളയാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (കണ്ണൂര്‍), പൂയപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് ( മലപ്പുറം), ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക് (കോഴിക്കോട്) എന്നിവിടങ്ങളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കി.  25ഓളം ബാങ്കുകളില്‍ പദ്ധതി തുടങ്ങുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. വലിയ മുതല്‍ മുടക്കിന്റെ ആവശ്യമില്ലാതെ നിലവിലുള്ള സ്ഥലസൗകര്യങ്ങളില്‍ തന്നെ പദ്ധതി തുടങ്ങാം എന്നതും തൊഴിലാളികളുടെ ആവശ്യമില്ല എന്നതും ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ സ്വീകാര്യത കൂട്ടുന്നു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here