7,000-ത്തിലധികം വാഹനങ്ങളുമായി ഭാരത് ടാക്സി ചണ്ഡിഗഡിലേക്ക്

സോന സുരേന്ദ്രന്‍
 

ചണ്ഡിഗഡ്: സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി 7,000-ത്തിലധികം വാഹനങ്ങളുമായി ചണ്ഡിഗഡിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.  ഇതിൽ 5,000 ക്യാബുകൾ, 1,500 ഓട്ടോകൾ, 500 ബൈക്ക് ടാക്സികൾ എന്നിവ ഉൾപ്പെടുന്നു. ​ഡൽഹി-എൻ‌സി‌ആർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിജയകരമായ മുന്നേറ്റത്തിന് ശേഷമാണ് ഭാരത് ടാക്സി ചണ്ഡിഗഡിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡ്രൈവർമാരെ 'സാരഥികൾ' എന്ന് വിശേഷിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം, പങ്കാളിത്ത ഉടമസ്ഥാവകാശം, ന്യായമായ വരുമാനം, സുതാര്യമായ നിരക്ക് എന്നിവയിലൂടെ വേറിട്ടുനിൽക്കുന്നു.
​നിലവിൽ രാജ്യത്തുടനീളം 5 ലക്ഷത്തിലധികം സാരഥികളും 29 ലക്ഷം ഉപഭോക്താക്കളുമുള്ള ഭാരത് ടാക്സി, ഇന്ത്യയിലെ നഗര ഗതാഗത മേഖലയിൽ ശക്തമായ ഒരു ജനകീയ ബദലായി മാറിയിരിക്കുകയാണ്.
​"ചണ്ഡിഗഡ് ഞങ്ങളെ സംബന്ധിച്ച് സുപ്രധാന വിപണിയാണ്. യാത്രക്കാർക്ക് വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം സാരഥികളുടെ സാമ്പത്തിക വളർച്ചയും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു," എന്ന് വിവേക് പാണ്ഡെ വ്യക്തമാക്കി.


​NCDC, IFFCO, NABARD തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭാരത് ടാക്സി, "സഹകരണത്തിലൂടെ സമൃദ്ധി" എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here