സഹകരണ മേഖലയെ കൂടുതല്‍ ഗൗരവമായി കാണണം: എം.കെ ദിനേശ് ബാബു
കണ്ണൂര്‍: സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ആവശ്യമാണ് എന്നറിഞ്ഞുകൊണ്ട് മുന്നോട്ട് പോകണമെന്നും വളരെ ഗൗരവത്തോടെ കാണേണ്ട സഹകരണ പ്രസ്ഥാനങ്ങളെ പലരും അങ്ങനെ കാണാത്തതിന്റെ ഫലമാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയമെന്നും കേരള ദിനേശ് ചെയര്‍മാനും സഹകരണ വകുപ്പ് മുന്‍ ജോയിന്റ് രജിസ്ട്രാറുമായ എം.കെ ദിനേശ് ബാബു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'പിള്ള സാര്‍ സ്പീക്കിങ്ങ്' സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല പ്രൊഫഷണലിസത്തിലേക്ക് വന്നാല്‍ മാത്രമേ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് മാറ്റമുണ്ടാകൂ. ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഭാവി നശിക്കും. സർക്കാരിന്റെ ട്രഷറിയിലുള്ള പണത്തേക്കാള്‍ കൂടുതല്‍ പണം സഹകരണ പ്രസ്ഥാനങ്ങളുടെ കൈയ്യിലുണ്ടെന്നും നാടിന്റെ സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ, സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികളും അവ അതിജീവിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്ത് പ്രമുഖ സഹകരണ വിദഗ്ധനും എസി എസ്ടിഐ മുൻ ഡയറക്ടറുമായ ബി.പി. പിള്ളയുമായി ചോദ്യോത്തരവേള നടന്നു. സഹകരണ മേഖലയിൽ ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ഇ.വി ചാർജിംഗ് സ്റ്റേഷൻ്റെ സാധ്യതകളെക്കുറിച്ച് ചോറോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശൻ, കണ്ണൂർ ടൗൺ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഡ്വ.പി.കെ. അൻവർ, ടെക് 7 എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി എന്നിവർ സംസാരിച്ചു. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് സെക്രട്ടറി എം. സുമേഷ് സ്വാഗതവും, ടീം കോപ്പറേറ്റീവ് കോഡിനേറ്റർ സഞ്ജയ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment