ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ മൂന്നാമത് സഹകരണ പഠനയാത്ര നടന്നു
തൃശൂര്‍: ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടന്ന മൂന്നാമത് സഹകരണ പഠനയാത്ര സമാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
മൂവാറ്റുപുഴ ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കൂത്താട്ടുകുളം കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, തങ്കമണി സര്‍വീസ് സഹകരണ ബാങ്ക്, മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ASCO ഡയഗനോസ്റ്റിക് സെന്റര്‍ സഹകാരികള്‍ക്ക് പുതിയ അനുഭവമായി. അത്യാധുനിക രീതിയിലുള്ള ലബോറട്ടറിക്ക് പുറമെ എക്‌സ് റേ, സി ടി സ്‌കാന്‍ തുടങ്ങിയ സംവിധാനങ്ങളും പഠനയാത്രാ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ KASCO ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ പ്രൊസസിംഗ് പ്ലാന്റ് എന്നിവയും സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് സ്‌കീമില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്. തങ്കമണി സര്‍വീസ് സഹകരണ ബാങ്കി നേതൃത്വത്തിലുള്ള ടീ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചു.
സഹകരണമേഖലയിലെ വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധ ബാങ്കുകളില്‍ നിന്നും ലഭിച്ചത്. സഹകരണ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്ലാസുകള്‍ എന്നിവയും യാത്രയുടെ ഭാഗമായി നടന്നു. ബാങ്കുകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, മാതൃക ഉള്‍ക്കൊള്ളാനും, പഠിക്കാനുമുള്ള അവസരമാണ് സഹകരണ പഠന യാത്ര മുന്നോട്ട് വെക്കുന്നതെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി പറഞ്ഞു.
അടുത്തതായി മലബാര്‍ മേഖലയിലേക്കാണ് ടീം കോപ്പറേറ്റീവിന്റെ നാലാമത് സഹകരണ പഠനയാത്ര പ്ലാന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊപ്പം സര്‍വീസ് സഹകരണ ബാങ്ക്, കോട്ടായി സര്‍വീസ് സഹകരണ ബാങ്ക്, ശ്രീരാമകൃഷ്ണ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ഭരണ സമിതി അംഗങ്ങളാണ് സഹകരണ പഠനയാത്രയില്‍ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment