ടീം കോപ്പറേറ്റീവിൻ്റെ നാലാമത് സഹകരണ പഠനയാത്ര മെയ് 29, 30 തിയ്യതികളിൽ
തൃശൂർ: ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന നാലാമത് സഹകരണ പഠനയാത്ര മെയ് 29, 30 തിയ്യതികളിൽ മലബാറിലേക്ക് നടക്കും. 29 ന് രാവിലെ തൃശൂരിൽ നിന്നും പുറപ്പെടുന്ന യാത്ര പുന്നപ്പാല എസ് സി ബി, ചുങ്കത്തറ എസ് സി ബി (മലപ്പുറം), കാരശ്ശേരി വനിതാ സൊസൈറ്റി, ചോറോട് എസ് സി ബി (കോഴിക്കോട്), കേരള ദിനേശ്, കണ്ണൂർ ടൗൺ എസ് സി ബി, കൂത്തുപറമ്പ് സി ആർ ബി, കതിരൂർ എസ് സി ബി എന്നിവിടങ്ങൾ സന്ദർശിച്ച് 30ന് രാത്രി തൃശൂരിൽ തിരിച്ചെത്തും. ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച് വൈവിധ്യവത്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ പഠനവിധേയമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9633657272, 9496908426.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment