ടീം കോപ്പറേറ്റീവ് റീജിയണൽ ഓഫീസ് കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ: ടീം കോപ്പറേറ്റീവ് റീജിയണൽ ഓഫീസ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു.
മലബാർ മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്. മേലേ ചൊവ്വ ശിവക്ഷേത്രത്തിനു സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഓഫീസ് കേരള ദിനേശ് ചെയർമാനും സഹകരണ വകുപ്പ് മുൻ ജോയിൻ്റ് രജിസ്ട്രാറുമായ എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. ഐ സി എം മുൻ ഡയറക്ടർ എം.വി. ശശികുമാർ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. മനോഹരൻ, ടീം കോപ്പറേറ്റീവ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment