പോളിമര്‍ പ്ലാസ്റ്റിക്ക് നോട്ടുകള്‍ വീണ്ടും പരീക്ഷിക്കാനൊരുങ്ങി ആര്‍ബിഐ
ഡല്‍ഹി: കറന്‍സിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് ആര്‍ബിഐ. 'പോളിമര്‍ പ്ലാസ്റ്റിക് നോട്ടുകള്‍' വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ആദ്യ ഘട്ടം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോളിമര്‍ രൂപത്തില്‍ പുറത്തിറക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നതുമായ നോട്ടുകളാണിതെന്നതിനാലാണ് ആദ്യഘട്ടത്തില്‍ 10, 20 നോട്ടുകളെ പരിഗണിക്കുന്നത്.
സാധാരണ പേപ്പര്‍ നോട്ടുകള്‍ കോട്ടണ്‍, ലിനന്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെങ്കില്‍, പോളിമര്‍ നോട്ടുകള്‍ നിര്‍മ്മിക്കുന്നത് 'ബൈയാക്‌സിലി ഓറിയന്റഡ് പോളിപ്രൊപ്പിലീന്‍' എന്ന പ്രത്യേക തരം പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ചാണ്. സാധാരണ നോട്ടുകളെപ്പോലെ തന്നെ ഭാരക്കുറവുള്ളതും മടക്കാന്‍ കഴിയുന്നതുമാണ് ഈ നോട്ടുകളും. എന്നാല്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ 2 മുതല്‍ 4 മടങ്ങ് വരെ കൂടുതല്‍ കാലം ഇവ കേടുപാടുകൂടാതെ ഇരിക്കും. അതായത് സാധാരണ നോട്ടുകള്‍ ഒന്നര- രണ്ട് വര്‍ഷത്തിനകം നശിക്കുമ്പോള്‍ പോളിമര്‍ പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഏഴ് വര്‍ഷത്തിലധികം ഈടുനില്‍ക്കും. പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആയതിനാല്‍ വെള്ളം നനഞ്ഞാല്‍ ഇവ നശിക്കില്ല. ചെളിയും എണ്ണമയവും പിടിക്കില്ല. അത്യാധുനിക ഹോളോഗ്രാമുകള്‍ ഉള്‍പ്പെടെ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കള്ളനോട്ടുകള്‍ എത്തുന്നത് തടയാനും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment