സഹകരണ സംഘങ്ങളുടെ എം എസ് എസ് വരുമാനം സി എ ജി ഓഡിറ്റിംഗിന് വിധേയമാക്കണോ: ടീം കോപ്പറേറ്റീവിന്റെ സൗജന്യ വെബിനാര്‍ 18ന്
മീനാക്ഷി ഹരി
കണ്ണൂര്‍ : ''സഹകരണ സംഘങ്ങളുടെ എം.എസ്.എസ്. വരുമാനം സി.എ.ജി ഓഡിറ്റിംഗിന് വിധേയമാകണോ?'' എന്ന വിഷയത്തെ ആസ്പദമാക്കി ടീം കോ-ഓപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാര്‍ ജൂലൈ വൈകിട്ട് വൈകിട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കും. സഹകരണ സംഘങ്ങളുടെ പ്രതിമാസ ചിട്ടിയുടെ മേല്‍ പുതുതായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സി എ ജി ഓഡിറ്റിംഗ് നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയും സഹകാരികളും നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങള്‍ വെബിനാറില്‍ ചര്‍ച്ചചെയ്യും.
വെബിനാറില്‍ മുന്‍ ACSTI ഡയറക്ടര്‍ ബി.പി. പിള്ള, മുന്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ അഡ്വ.മാണി വിതയത്തില്‍ എന്നിവര്‍ ക്ലാസെടുക്കും. വെബിനാറില്‍ സഹകരണ സംഘങ്ങളിലെ എം.എസ്.എസ്. രൂപീകരണവുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവും ഓഡിറ്റിംഗുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കും. സഹകരണ മേഖലയിലെ ജീവനക്കാര്‍, സഹകാരികള്‍, ഭരണസമിതി അംഗങ്ങള്‍, എന്നിവര്‍ക്ക് വെബിനാറില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7907039315, 8330045026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment