'ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചു വരുമോ?'; മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് കണ്ണൂരിൽ മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു
കണ്ണൂർ: 'ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചു വരുമോ?'
എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവ് സംഘടിപ്പിച്ച ചർച്ചയെ തുടർന്ന് സഹകരണ മന്ത്രി എം.ലിജുവിന് സമർപ്പിച്ച റിപ്പോർട്ട് കണ്ണൂരിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ വിശദീകരിച്ചു.
ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ഐസിഎം മുൻ ഡയറക്ടർ ബി പി പിള്ള നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറിപ്പ് കോഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ എം കെ ശ്യാം എന്നിവർ അടങ്ങുന്ന സംഘമായിരുന്നു റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്. ബന്ധപ്പെട്ട വിഷയത്തിൽ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും വിദഗ്ധരുടെ അഭിപ്രായങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ടീം കോപ്പറേറ്റീവ് ഭാരവാഹികൾ അറിയിച്ചു. റിപ്പോർട്ട് സ്വീകരിച്ച മന്ത്രി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിശദമായി പഠിക്കുമെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കും എന്നും ഉറപ്പുനൽകിയതായും ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, പിആർഒ അശ്വതി ആർ പിള്ള, അസിസ്റ്റന്റ് കോഡിനേറ്റർ മീനാക്ഷി ഹരി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment