വീട്ടിലിരിക്കുന്ന സ്വര്‍ണം ഇനി വരുമാനമാക്കാം


സ്റ്റാഫ് റിപ്പോര്‍ട്ടര്‍
 

ന്യൂഡൽഹി: വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്വർണാഭരണങ്ങളും നാണയങ്ങളും വഴി  വരുമാനം നേടാൻ പൊതുജനങ്ങൾക്ക് പുതിയ അവസരമൊരുങ്ങുന്നു. കേന്ദ്ര സർക്കാർ 2015-ൽ അവതരിപ്പിച്ച 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' (GMS) വൻ മാറ്റങ്ങളോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിഷ്കരിച്ച് പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പുതിയ പരിഷ്കാരം അനുസരിച്ച് ബാങ്കുകൾക്ക് പുറമെ രാജ്യത്തെ അംഗീകൃത ജ്വല്ലറികൾ വഴിയും ജനങ്ങൾക്ക് തങ്ങളുടെ സ്വർണം നിക്ഷേപിക്കാനാകും.  നൽകുന്ന  സ്വർണത്തിന്റെ മൂല്യമനുസരിച്ച്  ബാങ്ക് കൃത്യമായ പലിശ നൽകും. നിക്ഷേപ കാലാവധി കഴിയുമ്പോൾ,  താല്പര്യമനുസരിച്ച് ഒന്നുകിൽ ശുദ്ധമായ സ്വർണ്ണമായോ അല്ലെങ്കിൽ അന്നത്തെ വിപണി നിരക്കിലുള്ള പണമായോ ഈ നിക്ഷേപം തിരികെ വാങ്ങാവുന്നതാണ്.
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here