സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്തകള്‍ തള്ളി ആര്‍ബിഐ

ഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്താനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചെന്ന വാര്‍ത്തകള്‍ തള്ളി ആര്‍ബിഐ. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും വ്യക്തമാക്കി. മെയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1,200 കോടി ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപയിലധികം) സ്വര്‍ണം വിറ്റഴിച്ചെന്നായിരുന്നു ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും രാജ്യത്തിന്റെ പക്കലുള്ള ഭൗതിക സ്വര്‍ണശേഖരത്തില്‍ കുറവ് വന്നിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. രാജ്യത്തിന്റെ പക്കലുള്ളത് 880.52 ടണ്‍ ഭൗതിക സ്വര്‍ണമാണെന്നാണ് കണക്കുകള്‍. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 


രാജ്യത്തിന്റെ ഭൗതിക സ്വര്‍ണ ശേഖരം നിലവില്‍ 880.52 മെട്രിക് ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ ശേഖരത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 879.58 മെട്രിക് ടണ്ണായിരുന്നു ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം. ഇതില്‍ നിന്നാണ് നിലവിലെ സ്വര്‍ണ ശേഖരം 880.52 ടണ്ണിലേക്ക് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ ശേഖരത്തില്‍ 0.94 മെട്രിക് ടണ്ണിന്റെ വര്‍ധനവാണുണ്ടായത്. 

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വലിയ രീതിയില്‍ വര്‍ധിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ചൂണ്ടിക്കാട്ടി. 


 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here