തമിഴ്നാട് സഹകരണ ആശുപത്രികളുടെ മോഡലായി കൊല്ലം എന്‍ എസ് ആശുപത്രി
സ്റ്റാഫ് റിപ്പോര്‍ട്ടര്‍
കൊല്ലം: തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന സഹകരണ ആശുപത്രികളുടെ നടത്തിപ്പിന്റെ മോഡൽ സ്ഥാപനമായി കൊല്ലത്തെ എന്‍ എസ് സഹകരണ ആശുപത്രി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നിര്‍ദേശപ്രകാരം അഡ്മിനിസ്ട്രേഷന്‍ ഘടന, പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതിവിവര കണക്ക്, ചികിത്സാ നിരക്ക്, സോഫ്റ്റ്‍വെയർ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ഹാരിസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എന്‍ എസ് ആശുപത്രി സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ 34 ഗവ. മെഡിക്കൽ കോളേജുകള്‍ക്ക് പുറമേയാണ് ജില്ലാ തലത്തിൽ സര്‍ക്കാര്‍ നേരിട്ട് സഹകരണ ആശുപത്രികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. തമിഴ്നാട് സഹകരണ സംഘം രജിസ്ട്രാര്‍ കെ നന്ദകുമാറിന്റെ നേതൃത്വത്തിൽ എന്‍ എസ് സഹകരണ ആശുപത്രിയടക്കം കേരളത്തിലെയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങിലെയും സഹകരണ ആശുപത്രികള്‍ സന്ദര്‍ശിച്ച് പഠനം നടത്തി നൽകിയ റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടിയായാണ് എന്‍ എസ് ആശുപത്രിയെ മോഡൽ ആശുപത്രിയായി തെരഞ്ഞെടുത്തത്.
പൊതുജനങ്ങളിൽനിന്നുള്ള ഓഹരി സമാഹരണം, മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ചികിത്സാ നിരക്കുകളുടെ ക്രമീകരണം, ഇന്‍ഫെക്‍ഷന്‍ കണ്‍ട്രോള്‍ മോണിറ്ററിങ്, സാമ്പത്തിക ആസൂത്രണം, വരുമാനത്തിൽനിന്നുള്ള പുനര്‍നിക്ഷേപം എന്നിവ സംബന്ധിച്ച് വിശദമായി പഠിക്കാനാണ് സംഘം തിങ്കളാഴ്ച എത്തിയത്. ഇവർ ആശുപത്രിയിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. എന്‍ എസ് ആശുപത്രി അഡ്മിനിസ്ട്രേഷന്റെയും ഡോക്ടര്‍മാരുടെയും സേവനം തമിഴ്നാട്ടിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ആശുപത്രി വൈസ് പ്രസിഡണ്ട് എ. മാധവന്‍പിള്ള, സെക്രട്ടറി പി. ഷിബു, ഭരണസമിതി അംഗങ്ങളായ അഡ്വ. പി. കെ. ഷിബു, കെ. ഓമനക്കുട്ടന്‍, മെഡിക്കൽ അഡ്മിനിസ്ട്രേറ്റര്‍ ഡോ. വി. കെ. സുരേഷ്‍കുമാര്‍, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വസന്തദാസ്, മാനേജര്‍മാരായ ആര്‍. വര്‍ഷ, ദിവ്യ സുദര്‍ശന്‍, രഘുനാഥന്‍, രോഹിത് കൃഷ്ണന്‍, പിആര്‍ഒമാരായ ജയ്ഗണേഷ്, സുറുമി ലുക്ക്മാന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വിജയകുമാര്‍, കേരള സര്‍ക്കാര്‍ പ്രതിനിധി ഡോ.അഗസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment