വായ്പ ലഭിക്കാന്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ മാത്രം പോര; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍ കൂടി...

 

  • സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ വായ്പ ലഭിക്കാന്‍ ഏറെ എളുപ്പമാണെന്നാണ് പലരും കരുതുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍, വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെങ്കിലും, വായ്പ നല്‍കുന്ന സ്ഥാപനം വായ്പ അനുവദിക്കുമെന്ന കാര്യം ഉറപ്പുനല്‍കാനാവില്ല. 


ഇന്ത്യയിലെ മിക്ക ബാങ്കുകളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും 
വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക പെരുമാറ്റം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളിലൊന്നായാണ് ക്രെഡിറ്റ് സ്‌കോറുകളെ ഉപയോഗിക്കുന്നത്. 750ന് മുകളിലുള്ള സ്‌കോറുകള്‍ പൊതുവെ വായ്പ ലഭിക്കാന്‍ അനുകൂലമായി കണക്കാക്കുന്നു. കൂടാതെ മികച്ച പലിശ നിരക്കുകളും വായ്പാ നിബന്ധനകളും ലഭിക്കാന്‍ ഇത് അപേക്ഷകരെ സഹായിക്കും. 


നിങ്ങളുടെ മുന്‍കാല വായ്പാ പെരുമാറ്റത്തിന്റെ ഒരു സംഗ്രഹമായി ക്രെഡിറ്റ് സ്‌കോറിനെ കണക്കാക്കാം. നിങ്ങള്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് തിരിച്ചടച്ചിട്ടുണ്ടോ എന്ന് വായ്പാ ദാതാക്കളോട് പറയുന്നു. എന്നാല്‍ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യം ക്രെഡിറ്റ് സ്‌കോര്‍ വെളിപ്പെടുത്തുന്നില്ല. 

വായ്പ അനുവദിക്കുന്നതിന് മുന്‍പായി ബാങ്ക് സാധാരണയായി നിങ്ങളുടെ വരുമാനം, തൊഴില്‍ നില, മറ്റ് വായ്പകള്‍, സമ്പാദ്യ ശീലങ്ങള്‍, തിരിച്ചടക്കാനുള്ള ശേഷി എന്നിവ പരിശോധിക്കുന്നു. ഒരു വായ്പയെടുത്തയാള്‍ക്ക് 800 സ്‌കോര്‍ ഉണ്ടെങ്കിലും വരുമാനം ഉറപ്പില്ലെങ്കില്‍, അല്‍പ്പം കുറഞ്ഞ സ്‌കോറുള്ള സ്ഥിരവരുമാനമുള്ള മറ്റൊരു വ്യക്തിയെ അപേക്ഷിച്ച് അയാള്‍ക്ക് കൂടുതല്‍ റിസ്‌കുണ്ട്. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here