ACSTIക്ക് പുതിയ നേതൃത്വം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്
അശ്വതി ആർ. പിള്ള
തിരുവനന്തപുരം: അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ACSTI) അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്. ചുമതലയേറ്റു. സംസ്ഥാന സഹകരണ ബാങ്ക് മാനേജരായ സജികുമാർ എസിനാണ് ACSTI അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താൽക്കാലിക അധിക ചുമതല കൂടി നൽകി സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ഗവർണറുടെ ഉത്തരവ് പ്രകാരം സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.ബി. ലതാ കുമാരിയാണ് ഔദ്യോഗിക ഉത്തരവിറക്കിയത്. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സജികുമാർ എസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Comments (0)
Add a Comment