ക്ഷീര കർഷകർക്ക് ആശ്വാസ വാർത്ത; മരുന്നുകൾ വൻ വിലക്കുറവിൽ നൽകാൻ കേന്ദ്ര പദ്ധതി

 

 

അശ്വതി ആർ.പിള്ള

 

തിരുവനന്തപുരം: ക്ഷീര കർഷകർക്ക് ആശ്വാസമേകാൻ നൂതന പദ്ധതിയുമായി കേന്ദ്രസർക്കാർ.
കാലിത്തീറ്റ, ചികിത്സാ ചെലവുകൾ എന്നിവ വർധിച്ച സാഹചര്യത്തിലാണ്   പ്രതിസന്ധിയിലായ കർഷകരെ  പുതിയ പദ്ധതിയിലൂടെ ചേർത്തുപിടിക്കാന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കുറഞ്ഞ വിലയിൽ ഗുണനിലവാരമേറിയ ജനറിക് മൃഗചികിത്സാ മരുന്നുകളും കാലിത്തീറ്റയും ലഭ്യമാക്കുന്ന പശു ഔഷധി പദ്ധതിയാണ് സർക്കാർ പുതിയതായി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ മൃഗചികിത്സ ഇനി കർഷകർക്ക് ഭാരമാകില്ല.

 

 ആയുർവേദ മരുന്നുകളും നാടൻ ചികിത്സാ മരുന്നുകളും സൗജന്യമായി ഇനി മുതൽ ക്ഷീരകർഷകർക്ക് ലഭ്യമാകുമെന്നാണ് പദ്ധതി നൽകുന്ന ഉറപ്പ്. 
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ജൻ ഔഷധി  മെഡിക്കല്‍ സ്റ്റോറുകൾ പോലെ തന്നെ പശു ഔഷധി മെഡിക്കൽ സ്റ്റോറുകൾ  ആരംഭിക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ന്‍ സ​​​മൃ​​​ദ്ധി കേ​​​ന്ദ്ര​​​(പി​​​എ​​​കെ​​​എ​​​സ്‌​​​കെ), സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​ണ് ഇവയുടെ പ്രവർത്തനം നടത്തുക. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ൽപ​​​ന​​​വി​​​ല​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം ലാ​​​ഭം കേ​​​ന്ദ്രം നടത്തുന്നവർക്ക് നൽകും. 

 

ലൈവ് സ്റ്റോക്ക് ആൻഡ് ഡയറി കർഷകർ,  പൗള്‍ട്രി ഫാം കർഷകർ, പന്നി കർഷകർ, ഫാർമർ പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷന്‍, ക്ഷീര സംഘങ്ങൾ,  മരുന്ന് വിൽപനക്കാർ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here