ഊരാളുങ്കലിൻ്റെ വൈദഗ്ധ്യം കടൽ കടക്കുന്നു; ഒമാനിലും മാലിദ്വീപിലും പദ്ധതികൾ

 

അശ്വതി ആര്‍.പിള്ള
 

കോഴിക്കോട്: പ്രവർത്തന പരിധി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും കോടികളുടെ പദ്ധതികൾ ഏറ്റെടുത്ത് യു എൽ സി സി എസ്.  ഒമാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലും ഒട്ടേറെ പദ്ധതികളാണ് യു എൽ സി സി എസ് ഏറ്റെടുത്തിരിക്കുന്നത്.  സ്വകാര്യമേഖലയിലേക്കും ഇവർ  പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 4000 കോടി രൂപയുടെ പദ്ധതികളാണ് സൊസൈറ്റി കേരളത്തിന് പുറത്ത് ലക്ഷ്യമിടുന്നത്. 


  യു എൽ സി സിൻ്റെ   മെറ്റീരിയൽ ടെസ്റ്റിംഗ് സംരംഭമായ മാറ്റർ ലാബിന്  ഇന്ത്യക്ക് പുറത്ത് രണ്ടും മറ്റു സംസ്ഥാനങ്ങളിൽ 22 പദ്ധതികളും ലഭിച്ചിട്ടുണ്ട്. മാലിദ്വീപിൽ മുക്ത എക്സ്പോർട്സിൻ്റെ ഏകത ദ്വീപ്  പദ്ധതിയിലും തില ഫുഷി ദ്വീപ്   പദ്ധതിയിലുമാണ് മാറ്റർ ലാബിൻ്റെ ദൗത്യം.  ഉത്തരാഖണ്ഡ്, ബംഗാൾ, തമിഴ്നാട്, കർണാടക, ഗോവ, പുതുച്ചേരി,  ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിവിൽ, കെമിസ്ട്രി, ജിയോ ടെക്സ്റ്റൈൽ, മെറ്റലർജി ഭാഗങ്ങളിലായി 22 പദ്ധതികളും നടപ്പാക്കുന്നു. മംഗളൂരു തുറമുഖം, കോയമ്പത്തൂർ വിമാനത്താവളം, രാമേശ്വരം പാലം, അഗത്തി വിമാനത്താവളം, എന്നിവിടങ്ങളിലും പ്രവർത്തികളുണ്ട്.


 യു എൽ  ടെക്നോളജി സൊല്യൂഷൻസിന് വിദേശത്ത് ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്. ഒമാനിലെ ഗ്രാമീണ വൈദ്യുത വിതരണ ശൃംഖലയുടെ ജി ഐ എസ് അടിസ്ഥാന ആസ്തി മാപ്പിങ് ആണ് ഇതിലൊന്ന്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here