സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം - മന്ത്രി എം. ലിജു

 

 

  • അശ്വതി ആര്‍.പിള്ള 


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി ഇപ്പോള്‍ മാറിക്കഴിഞ്ഞുവെന്നും  നിക്ഷേപകരുടെ അപേക്ഷകളില്‍ കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയെന്നത്  പ്രധാന ലക്ഷ്യവും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്,ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച  'റീ ഇമാജിനിങ്ങ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു ഫേസ്ബുക്ക് കുറിപ്പ്


മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. നിക്ഷേപകരുടെ അപേക്ഷകളില്‍ കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുക്കും. മാത്രമല്ല, സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയെന്ന പ്രധാന ലക്ഷ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ്, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ 'റീ ഇമാജിനിങ്ങ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് വെച്ച് മൂന്ന് ദിവസമായി നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്റെ സമാപനച്ചടങ്ങില്‍ ഇന്ന് പങ്കെടുത്തു. ബഹു. ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരന്‍, ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. ഷര്‍മിള മേരി ജോസഫ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ ശ്രീ. സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here