സഹകരണ സംഘങ്ങളിലെ പ്രതിമാസ സമ്പാദ്യ പദ്ധതി: ടീം കോപ്പറേറ്റീവിന്റെ വെബിനാര്‍ സെപ്തംബര്‍ 14 ന്
- അശ്വതി ആര്‍.പിള്ള
കണ്ണൂര്‍: 'സഹകരണ സംഘങ്ങളിലെ പ്രതിമാസ സമ്പാദ്യ പദ്ധതി' എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാര്‍ സെപ്തംബര്‍ 14 ന് വൈകിട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കും. കോ- ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനറും ഉണര്‍വ് കോ ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സൊസൈറ്റി ഡയറക്ടറുമായ സാജിദ് എം. ആനക്കുഴി ക്ലാസ് നയിക്കും. എംഎസ്എസ്/ ചിട്ടികള്‍, സ്വീകരിക്കേണ്ട അക്കൗണ്ടിംഗ് രീതികള്‍, ലേല നറുക്ക് നടപടി ക്രമങ്ങള്‍, സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ട രീതികള്‍, ആസ്തി ബാധ്യത സ്റ്റേറ്റ്‌മെന്റ്, പ്രാക്ടിക്കല്‍ അക്കൗണ്ടിംഗ് രീതികള്‍ എന്നിവ വെബിനാറില്‍ ചര്‍ച്ച ചെയ്യും. വിശദവിവരങ്ങള്‍ക്ക്: 7907039315, 8330045026.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment