കേരള ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം.കെ ദിനേശ് ബാബുവിനെ മാറ്റി
അശ്വതി ആര്‍.പിള്ള
കണ്ണൂര്‍: കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ സഹകരണ സൊസൈറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം.കെ. ദിനേശ് ബാബുവിനെ സര്‍ക്കാര്‍ നീക്കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി പ്രേം രാജിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. 57 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍, ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.
പ്രാഥമിക സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരും ചെയര്‍മാനും സര്‍ക്കാര്‍ നോമിനിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും അടങ്ങിയതാണ് സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്. ആദ്യ ചെയര്‍മാനായിരുന്ന ജി കെ പണിക്കര്‍, മരണം വരെ 27 വര്‍ഷം ദിനേശിന്റെ ചെയര്‍മാനായി ഉണ്ടായിരുന്നു. സി.വി.കുഞ്ഞിരാമന്‍ 10 വര്‍ഷവും സി. രാജന്‍ 13 വര്‍ഷവും ഇപ്പോഴത്തെ ചെയര്‍മാന്‍ എം.കെ ദിനേശ് ബാബു ആറുവര്‍ഷവും തലപ്പത്തിരുന്നു.
നേരിട്ട് ആറായിരം പേര്‍ക്കും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന ദിനേശ്, ഐടി, വസ്ത്രം, ഭക്ഷ്യസംസ്‌ക്കരണം തുടങ്ങിയ മേഖലകളിലും വന്‍ കുതിപ്പ് തുടരുന്ന സ്ഥാപനം കൂടിയാണ് കേരള ദിനേശ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Comments (0)
Add a Comment