യുപിഐ ഇടപാടുകൾക്കായുള്ള കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ്; സഹകരണ സംഘങ്ങൾക്ക് ആശങ്ക

 

  • അശ്വതി ആര്‍. പിള്ള
     

തിരുവനന്തപുരം: യുപിഐ, റൂപേ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം സഹകരണ  സംഘങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.  പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10 എ പ്രകാരം കേന്ദ്ര ധനമന്ത്രാലയം   പുറപ്പെടുവിച്ച ഈ വിജ്ഞാപനം  സഹകരണസംഘങ്ങൾക്ക്  അധിക ബാദ്ധ്യത നൽകുന്നതാണ്. UPI മുഖാന്തിരം സംഘങ്ങൾ സ്വീകരിക്കുന്ന ₹2000 ൽ കൂടുതലുള്ള തുകകൾക്ക് MDR അടക്കാൻ സംഘങ്ങൾ നിർബന്ധിതരാവും. ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയില്ല. അതിനാൽ MDR സംഘങ്ങൾക്ക് പുതിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ഇതാണ് പുതിയ ആശങ്കകൾക്ക് വഴി വെച്ചിരിക്കുന്നത്. 

എന്നാൽ യുപിഐ ഇടപാടുകൾ വ്യക്തിഗത ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമാണ്.
വ്യക്തിഗത യുപിഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ ബാങ്ക് ചാർജുകളോ ഫീസോ ഉണ്ടാകില്ല.
 2,000 വരെയുള്ള യുപിഐ ഇടപാടുകൾക്കും, റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും വ്യാപാരികളിൽ നിന്ന് യാതൊരുവിധ ചാർജുകളും (MDR) ഈടാക്കാൻ പാടില്ല. ഇത് ചെറുകിട വ്യാപാരികൾക്ക് പൂർണ്ണ സംരക്ഷണം നൽകുക കൂടി ചെയ്യുന്നു.

 അതേ സമയം 2,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് മാത്രം സൗജന്യ പരിരക്ഷ നിജപ്പെടുത്തിയതിലൂടെ, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് (P2M) ഭാവിയിൽ നിശ്ചിത നിരക്കിലുള്ള MDR ബാധകമാക്കാനുള്ള നിയമപരമായ വഴി തെളിയുക കൂടി ചെയ്തു.

എന്നാൽ,തുക എത്രയായാലും സാധാരണ ഉപഭോക്താക്കൾക്ക് യു.പി.ഐ (UPI) ഇടപാടുകൾ തികച്ചും സൗജന്യമായിരിക്കും. സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള യു.പി.ഐ ഉപയോഗിച്ച് 500 രൂപ ആയാലും 5000 രൂപ ആയാലും, 50,000 രൂപ ആയാലും പണം അയക്കുന്നതിന് ഉപഭോക്താവ് യാതൊരുവിധ ബാങ്ക് ചാർജോ ഫീസോ നൽകേണ്ടതില്ല.സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വ്യക്തിഗത അക്കൗണ്ടുകളിലേക്കും പണം അയക്കുന്നതിനും  തുക എത്രയായാലും  ചാർജ് ഈടാക്കില്ല. 


 യു.പി.ഐയെ ഒരു പൊതു ഡിജിറ്റൽ സേവനമായിട്ടാണ് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും കാണുന്നത്. അതിനാൽ പൗരന്മാർക്ക് ഇത് എപ്പോഴും പൂർണ്ണമായും സൗജന്യമായിരിക്കും.
കടകളിലോ സ്ഥാപനങ്ങളിലോ പോയി യു.പി.ഐ വഴി സാധനങ്ങൾ വാങ്ങുമ്പോഴും ഉപഭോക്താവിനെ സംബന്ധിച്ച് ആ ഇടപാട് 100% സൗജന്യമായിരിക്കും.

ഇവിടെ 2,000 പരിധി  ഉപഭോക്താവിനെ ബാധിക്കില്ല. പക്ഷെ,  എം.ഡി.ആർ എന്ന പേരിൽ ബാങ്കുകളും പേയ്‌മെന്റ് കമ്പനികളും വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കും. 
2,000 വരെയുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് യാതൊരുവിധ പ്രോസസ്സിംഗ് ഫീസും  ഈടാക്കരുതെന്ന് സർക്കാർ കർശനമായി വിലക്കിയിട്ടുണ്ട്.

2,000-ന് മുകളിലുള്ള ഇടപാടുകൾക്ക് ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിശ്ചിത MDR ഈടാക്കാനുള്ള നിയമപരമായ വഴി മാത്രമാണ് ഈ വിജ്ഞാപനം തുറന്നു നൽകുന്നത്.
എന്നാൽ, ഈടാക്കുന്ന ഈ ചാർജ് ഉപഭോക്താവിന്റെ മേൽ അധിക നിരക്കായി  ചുമത്താൻ വ്യാപാരികൾക്ക് അനുവാദവുമില്ല.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here