മണലൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം നാളെ നാടിന് സമർപ്പിക്കും, ഉദ്ഘാടനം സഹകരണമന്ത്രി എം. ലിജു
ശ്യാം സരസ്വതി
തൃശൂർ: മണലൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം നാളെ നാടിന് സമർപ്പിക്കും. രാവിലെ 10ന് മണലൂർ എംഎൽഎ സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ റവന്യൂ വകുപ്പ് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ മുഖ്യാതിഥിയാകും.
1916 നവംബർ 16ന് രജിസ്റ്റർ ചെയ്ത മണലൂർ പരസ്പര സഹായ സഹകരണ സംഘമാണ് പിന്നീട് മണലൂർ സർവീസ് സഹകരണ ബാങ്കായി വളർന്നത്. പഴങ്ങാപ്പറമ്പിൽ മന ഇട്ടിനാരായണൻ നമ്പൂതിരി പ്രസിഡന്റായും പൂത്തെഴുത്ത് അച്യുതമേനോൻ സെക്രട്ടറിയായും പ്രവർത്തനമാരംഭിച്ച സ്ഥാപനം ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുകയാണ്.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സാമ്പത്തിക, സാമൂഹിക, കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിന് സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment