വിരൽത്തുമ്പിൽ ബാങ്കിങ്; കേരള ബാങ്കിൽ ഡിജിറ്റൽ സേവനങ്ങൾക്ക് തുടക്കം, ഉദ്ഘാടനം ചെയ്ത് സഹകരണമന്ത്രി
ശ്യാം സരസ്വതി
കൊച്ചി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ ബാങ്കിങ് സേവനങ്ങള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ മുഖം നല്‍കുന്ന പുതിയ നടപടികളുമായി കേരളാ ബാങ്ക്. ബാങ്കിന്‍റെ നെറ്റ് ബാങ്കിങ്, ക്യുആര്‍ കോഡ് ബാങ്കിങ് സേവനങ്ങള്‍ക്ക് തുടക്കമായി. കേരള ബാങ്ക് വാർഷിക പൊതുയോഗത്തിൽ സഹകരണ -എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു ആണ് ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്‍റർനെറ്റ് ബാങ്കിങ് വഴി IMPS, NEFT, RTGS സംവിധാനങ്ങളിലൂടെ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം. ബള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, വിവിധ ബില്‍ പേയ്‌മെന്റുകള്‍, പുതിയ സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. പുതിയ സംവിധാനം നിലവില്‍ വന്നതോടെ കേരള ബാങ്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വിവിധ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും. കേരള ബാങ്കിന്റെ മൊബൈല്‍ ആപ്പിലൂടെ പണം കൈമാറ്റം ചെയ്യുന്നതിനും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. വൈദ്യുതി ബില്‍ അടയ്ക്കല്‍, യുപിഐ ഇടപാടുകള്‍ തുടങ്ങിയ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാകും.
സ്ഥാപനങ്ങള്‍ക്കായി മേക്കര്‍, ചെക്കര്‍, ഓതറൈസര്‍ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലും നെറ്റ് ബാങ്കിങ് സേവനം ലഭ്യമാക്കും. ഇതോടെ വിവിധ ഭാഷകളിലുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. കേരള ബാങ്കില്‍ അക്കൗണ്ടുള്ള കടയുടമകള്‍ക്കും വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ക്യുആര്‍ കോഡ് സംവിധാനം ഉപയോഗിക്കാം. ക്യാഷ്ലെസ് ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസ് കണക്കില്‍ കേരള ബാങ്ക് നിലവില്‍ നാലാം സ്ഥാനത്താണ്. 2026 ജൂണിലെ എസ്എല്‍ബിസി കണക്കുകള്‍ പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്കാണ് നാലാം സ്ഥാനത്തേക്ക് മുന്നേറിയത്. ബാങ്കിന്റെ മൊത്തം ബിസിനസില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയതിനൊപ്പമാണ് ഈ നേട്ടം. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7,700 കോടി രൂപയുടെ വളര്‍ച്ചയാണ് ബാങ്ക് നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment