സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ; ടീം കോപ്പറേറ്റീവിൻ്റെ വെബിനാർ നാളെ
തൃശൂർ: സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വെബിനാർ നാളെ (ഏപ്രിൽ 18 ന്) വൈകിട്ട് 7.30 ന് ഗൂഗിൾ മീറ്റ് വഴി നടക്കും. മുൻ എ സി എസ് ടി ഐ ഡയറക്ടർ ബി.പി. പിള്ള ക്ലാസ് നയിക്കും. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ആമുഖ പ്രഭാഷണം നടത്തും.
പുതിയ സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ, സെക്രട്ടറിമാർക്ക് പെനാൽറ്റി ചുമത്തുന്ന സാഹചര്യങ്ങൾ, സഹകരണ മേഖലയിൽ പാലിക്കേണ്ട പുതിയ നിയമങ്ങളും നടപടി ക്രമങ്ങളും, സഹകരണ നിയമത്തിൽ വന്ന മാറ്റങ്ങൾ എന്നിവ വെബിനാറിൽ ചർച്ച ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment