കാലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്ക് ഹരിതഭവനം പദ്ധതി ഉദ്ഘാടനം 13ന്

കോഴിക്കോട്: കാലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹരിതഭവനം  പദ്ധതി ഉദ്ഘാടനവും വിവിധ പുരസ്‌കാര വിതരണവും അനുമോദനവും നാളെ              ( ജൂണ്‍ 13 ശനിയാഴ്ച) നടക്കാവ് ഈസ്റ്റ് എവന്യു ഹോട്ടലില്‍ നടക്കും. കേരള ബാങ്ക് ചെയര്‍മാന്‍ പി. മോഹനന്‍ മാസ്റ്റര്‍ ഹരിതഭവനം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2026 കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീയും പെര്‍ഫോര്‍മന്‍സ് എക്‌സലന്‍സ് അവാര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) കിഷോര്‍ കെ.ജോസും നിര്‍വഹിക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ബാബു പറമ്പത്ത് കോപ്പറേറ്റീവ്  ഗ്രീന്‍ ഹോം പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.

ചടങ്ങില്‍ ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ വി. നിര്‍മ്മലന്‍ അധ്യക്ഷനാകും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി. അബ്ദുള്‍ സലിം, സഫറി വെള്ളയില്‍, ശ്രീജ സി.നായര്‍, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍, പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എന്‍. സുബ്രഹ്‌മണ്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി. നിഖില്‍, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. ബൈജു, ടൗണ്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഭവനങ്ങള്‍ ഹരിതഭവനങ്ങളാക്കി മാറ്റുന്ന കോപ്പറേറ്റീവ് ഗ്രീന്‍ ഹൗസ് പദ്ധതി നടപ്പിലാക്കി മാതൃക സൃഷ്ടിക്കാനൊരുങ്ങുന്നത്. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here