കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം
കണ്ണൂര്‍: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി യോഗാ ദിനാചരണവും ഒത്തുചേരലും സംഘടിപ്പിക്കും. ജൂണ്‍ 21ന് ഞായറാഴ്ച രാവിലെ 8 മണിക്ക് കതിരൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പിഎസിഎസ് സംസ്ഥാന സെക്രട്ടറി പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യോഗ അസോസിയേഷന്‍ സെക്രട്ടറി ഡോ. പ്രേമരാജന്‍ കാന വിശിഷ്ടാതിഥിയാകും. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഷില്‍ന, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനില്‍കുമാര്‍ തുടങ്ങിയവരും സഹകരണ മേഖലയിലെ ജീവനക്കാരും പങ്കെടുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment